സ്വന്തം ലേഖകൻ: സഹേൽ ആപ്ലിക്കേഷനിൽ പുതിയൊരു സൗകര്യംകൂടി ഒരുക്കി അധികൃതർ. ഗാർഹിക തൊഴിൽ തർക്കങ്ങൾ പരാതിപ്പെടുന്നതിനായി ഇനി മുതൽ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഇതിനായുള്ള സൗകര്യം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരുക്കി. ഇതോടെ തൊഴിലുടമക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഫോമുകൾ വഴി ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനാകും.
ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കാന്‍ സുതാര്യമായ ഇത്തരം സംവിധാനങ്ങളിലൂടെ പരാതി നല്കുമ്പോള് കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓൺലൈനായി പരാതി സമര്‍പ്പിക്കേണ്ടവര്‍ മാൻപവർ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം ഗാർഹിക സഹായ തർക്ക സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ പൂരിപ്പിച്ച് പരാതി സമര്‍പ്പിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതര്‍ അറിയിച്ചു.
അപകടങ്ങള്‍ പോലുള്ള അത്യാഹിത കേസുകളില്‍ കുൈറ്റിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശി, വിദേശി വേര്‍തിരിവില്ലെന്നും എല്ലാവര്ക്കും സൗജന്യ ചികില്‍സാ സേവനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സര്‍ജറിക്ക് ശേഷമുള്ള ആറു മാസക്കാലത്തേക്ക് മരുന്നുള്പ്പെടയെളുള്ള സേവനങ്ങളും ലഭ്യമാക്കും. അടിയന്തര കേസുകളില്‍ എല്ലാ രോഗികളുടെയും ജീവന് സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാര്‍മ്മിക വശത്തിന് മുന്‍ഗണന നല്കി വിവേചനമില്ലാതെ ചികിത്സ തുടര്‍ന്നുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല