സ്വന്തം ലേഖകൻ: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിലേക്ക് വീണ്ടും എത്യോപ്യയിൽ നിന്ന് തൊഴിലാളികൾ എത്തുന്നു . കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി ഇത്യോപ്യയിലെ മാന്‍പവര്‍ അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഇത്യോപ്യ, ഗിനിയ, കെനിയ, നൈജീരിയ, തുടങ്ങി പന്ത്രണ്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ റിക്രൂട്ട്മെൻറ് വിലക്കുണ്ടായിരുന്നു. ഗാർഹികത്തൊഴിലാളി ക്ഷാമം കാരണമാണ് ഇപ്പോൾ വിലക്ക് നീക്കി ഇത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി അധികൃതര്‍ ഇത്യോപ്യ സന്ദര്‍ശിച്ചു നടത്തിയ ചർച്ചകൾക്കൊടുവിലാണ് റിക്രൂട്മെന്റ് പുനരാരംഭിക്കാനുള്ള തീരുമാനമായത് .
അറേബ്യന്‍ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലിനെക്കുറിച്ചും രാജ്യം മുന്നോട്ടുവെക്കുന്ന നിയമനിര്‍ദ്ദേശങ്ങളെക്കുറിച്ചും ഇത്യോപ്യന്‍ ഏജന്‍സികളെ ബോധവാന്മാരാക്കിയാതായി ഡൊമസ്റ്റിക് വർക്കേഴ്സ് സൊസൈറ്റി വ്യക്തമാക്കി . കുവൈത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഇത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കു നിശ്ചിത മാനദണ്ഡങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തുമെന്നു അധികൃതര്‍ കൂട്ടിച്ചേർത്തു. ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾ മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല