സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30% വർധന. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിലുള്ളത്. ഇതിൽ 71.3% പുരുഷന്മാരാണ്. 28.7% സ്ത്രീകളും. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ ഡിമാൻഡ് കൂടി. ഇന്ത്യയിൽനിന്നു മാത്രമാണ് കുവൈത്ത് നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. നിസവിസ് കുവൈത്തിൽ വിവിധ രാജ്യക്കാരായ 8.11 ലക്ഷം ഗാർഹിക തൊഴിലാളികളാണ് ഉള്ളത്.
പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ മലയാളി വനിതാ നഴ്‌സിനെ നാടുകടത്തിയതിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ നഴ്‌സിനെതിരെയും നടപടി. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ പിന്തുണച്ചതിന് ഒരു ഇന്ത്യന്‍ നഴ്‌സിനെ കൂടി കുവൈത്ത് നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഇന്ത്യന്‍ നഴ്‌സുമാര്‍ക്കെതിരായ നടപടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിവരം ലഭിച്ചതായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല