സ്വന്തം ലേഖകൻ: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.
അതിനിടെ ഏറെ കാലമായി നിര്‍ത്തിവച്ചിരിക്കുന്ന ഫാമിലി വീസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈത്ത്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ ‘ആര്‍ട്ടിക്കിള്‍ 22’ വീസകള്‍ അഥവാ കുടുംബ-ആശ്രിത വീസകള്‍ അനുവദിക്കാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക അറബി ദിനപ്പത്രമാണ് അല്‍ അന്‍ബാ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍, മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല