സ്വന്തം ലേഖകൻ: ഗാര്‍ഹിക വീസ നിയമത്തില്‍ സമൂല മാറ്റവുമായി കുവൈത്ത്. മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വീസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അധികൃതര്‍ അനുമതി നല്‍കി.
വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് റസിഡന്‍സ് റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
റെസിഡന്‍സി അഫയേഴ്‌സ് ഓഫീസുകള്‍ സന്ദര്‍ശിച്ചും ഗാര്‍ഹിക തൊഴിലാളിയുടെ വീസ കാന്‍സല്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ അഞ്ചാം തിയ്യതി മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അതേസമയം ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിഞ്ഞ എല്ലാ വീസക്കാരും രാജ്യത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍ റെസിഡന്‍സി സ്വയമേവ റദ്ദാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല