സ്വന്തം ലേഖകന്‍: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ നിയമനം കുവൈറ്റ് മരവിപ്പിച്ചു. വീറ്റുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിയത് നിരക്ക് വര്‍ധന മൂലമാണെന്നാണ് വിശദീകരണം. റിക്രൂട്ട്‌മെന്റ് നിരക്ക് ക്രമാതീതമായി വര്‍ധിച്ചതാണ് റിക്രൂട്ട്‌മെന്റ് മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കുവൈത്ത് റിക്രൂട്ട്‌മെന്റ് യൂണിയനെ നയിച്ചതെന്ന് ചെയര്‍മാന്‍ ഫാദില്‍ അശ്കനാനി പറഞ്ഞു.
ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍, ഉഗാണ്ട, എത്യോപ്യ, മാലി, ടാന്‍സാനിയ, ഗിനിയ, നൈജീരിയ, സിയാറ ലിയോണ്‍, മെഡഗാസ്‌കര്‍, കോംഗോ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള റിക്രൂട്ട്ന്റാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. 1985 ല്‍ 160 ദീനാര്‍ മുതല്‍ 220 ദീനാര്‍ വരെയയായിരുന്നു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിനു ചെലവായിരുന്നത്. 1993 ആയപ്പോഴേക്കും 260 ദീനാര്‍ മുതല്‍ 300 ദീനാര്‍ വരെ വര്‍ധിച്ച നിരക്ക് നിലവില്‍ 600 ദിനാറിനും മുകളില്‍ എത്തി നില്‍ക്കുകയാണ്.
ഗാര്‍ഹികതൊഴിലാളികളൂടെ നിരക്ക് വര്‍ധനവിന് പിന്നില്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണെന്ന ആരോപണം അടസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ലൈസന്‍സില്ലാത്ത നിരധി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍തതിക്കുന്നതായും ഫാദില്‍ അശ്കനാനി ചൂണ്ടിക്കാട്ടി.
2008 ന് ശേഷമാണ് കുവൈത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയത്. വീട്ടുജോലിക്കാരെ അയക്കാന്‍ സ്‌പോന്‍സര്‍ 720 ദിനാര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്നു ഇന്ത്യ നിബന്ധന വെച്ചത് കുവൈത്തില്‍ ഏറെ വിവാദമായിരുന്നു. ഇന്തോനേഷ്യയും കുവൈത്തിലേക്ക് വേലക്കാരെ അയക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
ഇത് മൂലം കുവൈത്തിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഫിലിപ്പൈന്‍സ്, ശ്രീലങ്ക, കാമറൂണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നു മാത്രമാണ് കുവൈത്തിലേക്ക് വീട്ടുജോലിക്കാന്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല