സ്വന്തം ലേഖകൻ: ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകളിലേക്ക് മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കാത്തതോ ലൈസൻസില്ലാത്തതോ ആയ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.
പണം സ്വീകരിക്കുന്നയാൾക്ക് സംഭാവനകൾ ശേഖരിക്കാൻ അനുമതിയുള്ള അംഗീകൃത സ്ഥാപനങ്ങളുമായി ബന്ധം ഉണ്ടെന്ന് ഉറപ്പാക്കണം. സംഭാവനകൾ പണമായി നൽകരുതെന്നും കെ-നെറ്റ്, ബാങ്ക് ഇടപാട്, ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ, ഇലക്ട്രോണിക് പേമെന്റ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അംഗീകൃത സംഭാവന ശേഖരണരീതികളിലൂടെ മാത്രം നൽകണമെന്നും സാമൂഹികകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ വ്യക്തികളും, സംഘങ്ങളും ധനസമാഹരണ കാമ്പയിനുകൾ ആരംഭിക്കരുത്.
അതേസമയം വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവെെറ്റ് നീട്ടി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് നീട്ടിയിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്.
ദേശീയ ഫണ്ടിൽനിന്ന് വായ്പയെടുത്ത 800ഓളം സംരംഭകര്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബിസിനസ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പലർക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി, അതിനാൽ പണം തിരിച്ചടക്കാൻ സാധിച്ചില്ല. പുതിയ തീരുമാനം ഒരുപാട് പേർക്ക് ഗുണം ചെയ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല