സ്വന്തം ലേഖകന്‍: കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍. ലൈസന്‍സില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന വിദേശികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് കടുത്ത നടപടിക്ക് കുവൈത്ത് തയ്യാറാകുന്നത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗതാഗതവകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കുന്നതും കള്ള ടാക്‌സി സര്‍വീസ് നടത്തുന്നതും പിടിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ നാടുകടത്തല്‍ നടപടി നേരിടേണ്ടിവരും.
കുവൈറ്റില്‍ ഇന്നലെ ആരംഭിച്ച 32 മത് ജി.സി.സി ഗതാഗത വാരാചരണം പോലീസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഗതാഗത സേവനങ്ങളുടെ പിഴ തുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഫത്‌വ നിയമ വകുപ്പുകളുടെ പരിഗണനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല