![](https://www.nrimalayalee.com/wp-content/uploads/2019/11/Kuwait-Driving-License-Online-Services.jpg)
സ്വന്തം ലേഖകൻ: 10 മാസത്തിനിടെ കുവൈത്തിൽ 32,000 വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെയും നിയമവിധേയമല്ലാതെ സമ്പാദിച്ചവരുടെയും ലൈസൻസുകളാണ് റദ്ദാക്കിയത്.
കാഴ്ചശേഷിക്കുറവ്, മാനസികപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വദേശികളായ 2400 പേരുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. 10 മാസത്തിനിടെ നൽകിയ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ 43% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷം 72,000 ലൈസൻസ് നൽകിയ സ്ഥാനത്ത് ഈ വർഷം 41,000 ലൈസൻസാണ് അനുവദിച്ചത്. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കിയതിന് ശേഷം എണ്ണത്തിൽ കുറവ് സാധ്യമായതെന്ന് ഗതാഗത വകുപ്പിലെ കേണൽ നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല