![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Driving-License-Registration-Certificate-Digitization.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് മൊബൈൽ ഐഡിയിൽ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനമോടിക്കുേമ്പാൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കും. കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിെൻറ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചത്.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയത്. ഡിജിറ്റൽ സിവിൽ െഎഡി നിലവിൽ വന്നതോടെ സിവിൽ െഎഡി കാർഡ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പരിശോധന വേളയിൽ ഡിജിറ്റൽ െഎഡി കാണിച്ചാലും മതിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡ്രൈവിങ് ലൈസൻസിെൻറ കാര്യത്തിൽ മറിച്ചായി നിലപാട്.
ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് സ്വീകരിക്കാമെന്ന സർക്കാർ തീരുമാനം വന്നാൽ ഭാവിയിൽ ഇത് മാറാനും സാധ്യതയുണ്ട്. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ കുവൈത്ത് മൊബൈൽ െഎഡിയിൽ ഉൾപ്പെടുത്തുമെന്ന് വാർത്താവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസ് വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല ഡ്രൈവിങ് ലൈസൻസ് നഷ്ടമായാൽ ഇനി ഒാൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം. സർക്കാറിെൻറ സാഹിൽ (sahel) ആപ്ലിക്കേഷൻ വഴിയാണ് അറിയിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു.
ആളുകൾക്ക് സമയലാഭവും സൗകര്യവും ആകുമെന്നതിന് പുറമെ ഒാഫിസിലെ തിരക്ക് കുറക്കാനും പുതിയ സമ്പ്രദായം സഹായിക്കും. നടപടിക്രമങ്ങൾക്കായി ഏരിയ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും സാഹിൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല