1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാവില്ല. മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഈയിടെ പുനരാരംഭിച്ചിരിക്കുകയാണ്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കുമെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല. പ്രധാന ഷോപ്പിങ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈസന്‍സ് പ്രിന്റിങ് കിയോസ്‌കുകള്‍ വഴിയാണ് ഓണ്‍ലൈനായി പുതുക്കിയ ലൈസന്‍സുകള്‍ പ്രിന്റെടുക്കേണ്ടത്.

വ്യവസ്ഥകള്‍ പാലിക്കാത്ത ചില പ്രവാസികള്‍ ട്രാഫിക് വെബ്‌സൈറ്റില്‍ പ്രവേശിച്ച് അവരുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിശ്ചിത ഫീസ് അടച്ചവര്‍ക്ക് ലൈസന്‍സ് പ്രിന്റെടുക്കാനുള്ള കിയോസ്‌കുകളും നിര്‍ദേശിച്ചെങ്കിലും അവിടെ എത്തിയപ്പോള്‍ പ്രിന്റ് എടുക്കാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാനുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇയാള്‍ വ്യവസ്ഥകള്‍ ലംഘിച്ചിരുന്നുവെന്ന് വ്യക്തമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.