സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി ഗതാഗത വിഭാഗം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ജീവൻ അപകടത്തിലാക്കുന്ന നടപടി അനുവദിക്കില്ല.
മണിക്കൂറിൽ 180 കി.മീ വേഗത്തിൽ പോകവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച വ്യക്തിയെ അടുത്തിടെ പിടികൂടിയിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും ലൈവിൽ വരുന്നതും നിയമലംഘനമാണ്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. 3 മാസം തടവോ 100 ദിനാറിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
അതേസമയം താൽക്കാലികമായി നിർത്തിവെച്ച കുടുംബ വീസ നടപടികൾ കുവൈത്ത് പുനഃരാരംഭിക്കുന്നെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുടുംബൾക്കാണ് വീസ അനുവദിക്കുക. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യപ്രവർത്തകരുടെ ഭാര്യക്കും മക്കൾക്കുമാണ് കുടുംബ വീസ നൽകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല