സ്വന്തം ലേഖകൻ: ശക്തമായ പൊടിക്കാറ്റ് കാരണം കുവെെറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടു. ഇതിന്റെ ഭാഗമായി ചില സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കുവെെറ്റ് വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളും പുറപ്പെടുന്ന വിമാനങ്ങളും ആണ് ശക്തമായ പൊടിക്കാറ്റ് മൂലം നിർത്തലാക്കിയത്.
കഴിഞ്ഞ ദിവസം മുതൽ ശക്തമായ പൊടിക്കാറ്റ് ആണ് അനുഭവപ്പെടുന്നത്. പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെട്ടതിനാൽ ആണ് സർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്. ശക്തമായ പൊടിക്കാറ്റ് ആണ് അനുഭവപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് വ്യോമ ഗതാഗതം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. വിമാനങ്ങൾ സർവീസുകൾ നിർത്തിവെച്ചത് കാരണം എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവെെറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവി പറഞ്ഞു.
ഏവിയേഷൻ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ ആണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥ സാധാരണ നിലയിൽ എത്തിയാൽ മാത്രമേ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കുകയുള്ളു എന്നും വാർത്ത കുറിപ്പിൽ അധികൃതർ പറയുന്നുണ്ട്. ലവില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന പൊടിക്കാറ്റാണ് കുവെെറ്റിൽ ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല