![](https://www.nrimalayalee.com/wp-content/uploads/2020/06/coronavirus-covid-19-lockdown-Vande-Bharat-NRI-treats-staff-with-Chartered-Flight.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ടിക്കറ്റ് ബുക്കിങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതോടെ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായതായി പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപെട്ടു.
വാക്സിനേഷന് എടുക്കാത്ത എല്ലാവര്ക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെയാണ് ടിക്കറ്റ് റിസര്‍വേഷനുകളില്‍ വര്‍ദ്ധനവുണ്ടായത്. 88 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
കുവൈത്ത് ദേശീയ വിമോചന ദിനങ്ങളായ ഫെബ്രുവരി 25, 26, ദിനങ്ങളോടാനുബന്ധിച്ചു മാര്‍ച്ച് 5 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 20 മുതലുള്ള വിമാന ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരിക്കുന്നത്.
അതോടൊപ്പം കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ യാത്രക്കാരുടെയും, വാണിജ്യ വിമാനങ്ങളുടെയും എണ്ണവും ഇരട്ടിയാകുന്നതാണു.
യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതാണ് എയര്‍ലൈന്‍ റിസര്‍വേഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായത്.
എന്നാല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (കഅഠഅ) സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റഴിച്ച മൊത്തം വിമാന ടിക്കറ്റുകളുടെ എണ്ണം ഏകദേശം 2,22,000 ആയി വര്‍ദ്ധിച്ചതായും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വലിയ വര്‍ദ്ദനവാണ് രേഖപെടുത്തുന്നത്. അതേസമയം മാര്‍ച്ച് 5 വരെ വിമാന ടിക്കറ്റ് നിരക്കിലും വലിയ വര്‍ദ്ധനവുണ്ടായി.
അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമയാന വകുപ്പ് തയാറെടുപ്പ് പൂർത്തിയാക്കി. ഇൻകമിങ്, ഒൗട്ട്ഗോയിങ് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ അധികൃതർ വ്യക്തമാക്കി.
വിമാനത്താവളം അധികൃതരുടെ കണക്കനുസരിച്ച് വരും മാസത്തിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ദേശീയദിന അവധിയും യാത്രനിയന്ത്രണങ്ങൾ നീക്കിയതും യാത്രക്കാർ വർധിക്കുന്നതിന് കാരണമാകും. സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്നാണ് തിരക്ക് മുൻകൂട്ടിക്കണ്ട് പദ്ധതി തയാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല