സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ ഉത്പന്നങ്ങളിൽ അമീറിന്‍റെയോ കിരീടാവകാശിയുടെയോ ഫോട്ടോ, അല്ലെങ്കിൽ രാജ്യ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ, വ്യവസായ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 16 പ്രകാരം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അമീറിന്റെയോ കിരീടാവകാശിയുടെയോ രാജ്യ ചിഹ്നങ്ങളുടെയോ അവരുടെ ഫോട്ടോയോ ഉൽപന്നങ്ങളില്‍ പതിക്കുന്നതും വിൽക്കുന്നതും അത് വിപണനം നടത്തുന്നതും എല്ലാം നിയമ വിരുദ്ധമാണ്. ഇത്തരം നിയമ ലംഘനങ്ങൽ കണ്ടെത്തിയാൽ ശക്തമായ പിഴ നൽകേണ്ടി വരും.
ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷമത പാലിക്കണം. വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഇനേസി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രാജ്യത്തെ കടകളും മാളുകളും എല്ലാം കേന്ദ്രീകരിച്ച് വലിയ പരിശോധനയാണ് നടക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല