സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്‌പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയാല്‍ സ്‌പോണ്‍സറുടെയോ പ്രതിനിധിയുടെയോ രേഖാ മൂലമുള്ള അനുമതി കൂടാതെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുവൈത്ത് വിടാനാവില്ല. സ്‌പോണ്‍റുടെ താമസ പരിധിയിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്‌പോണ്‍സറോ പ്രതിനിധിയോ നേരിട്ട് ഹാജരായി വേണം അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ സിവില്‍ ഐഡി, പാസ്സ്‌പോര്‍ട്ട് എന്നിവക്കൊപ്പം അനുമതി പത്രം കൂടി കാണിച്ചാല്‍ മാത്രം കുവൈത്ത് വിടാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനത്തെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ജോലിക്കാര്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. അതെ സമയം നിലവില്‍ ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇരട്ടിയാക്കുന്നതാകും പുതിയ സംവിധാനമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല