1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2023

സ്വന്തം ലേഖകൻ: പ്രവാസികളായി കുവൈത്തില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്.

എക്‌സിറ്റ് വിസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ കൂടി അടയ്ക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലും പ്രാബല്യത്തിലായി. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യംവിടുന്നവര്‍ മാത്രമല്ല, അവധിക്കായി എക്‌സിറ്റ്-റീ എന്‍ട്രി വിസയില്‍ പോകുന്നവര്‍ക്കും നിയമം ബാധകമാണ്. വിദേശികളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പൂര്‍ണമായും വസൂലാക്കുന്നതിനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം മുതല്‍ നടപടി ശക്തമാക്കിയത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണിത്. പ്രവാസികള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ അവരുടെ പേരിലുള്ള എല്ലാ കുടിശ്ശികകളും തീര്‍പ്പാക്കേണ്ടതുണ്ട്. പ്രവാസികളില്‍ നിന്നുള്ള കുടിശ്ശിക വീണ്ടെടുക്കല്‍ നടപടികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍പ്പാക്കേണ്ട എല്ലാ സാമ്പത്തിക ബാധ്യതകളുടെയും സമഗ്രമായ ലിസ്റ്റ് ചുവടെ കാണാം. ഓഗസ്റ്റില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഏതെങ്കിലും കാരണവശാല്‍ പുറത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വിദേശിയും അവരുടെ പേരില്‍ ഗതാഗത നിയമലഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍പ്പാക്കിയിരിക്കണം. ഓഗസ്റ്റ് 19 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.