1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2023

സ്വന്തം ലേഖകൻ: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കാന്‍ കഴിയില്ല.

സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ച്ലർ ആയ പ്രവാസികളെ താമസിപ്പിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികൾ കുവെെറ്റ് ആരംഭിച്ചിട്ടുണ്ട്. അവിവാഹിതരെ പാർപ്പിക്കുന്നത് തടയാനുള്ള സർക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേല്‍’ ആപ്പില്‍ കെട്ടിട ഉടമകൾക്ക് ആവശ്യമായ തിരുത്തലുകൾ നടത്താം. ഔദ്യോഗിക വക്താവ് ഖാലിദ് അൽഷമ്മരി ആണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കെട്ടിട ഉടമകൾക്ക് പരാതി നല്‍കാമെന്നും അൽഷമ്മരി പറഞ്ഞു.

അതിനിടെ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ 18,000ത്തിലധികം പ്രവാസികളെ കുവൈത്ത് അധികൃതര്‍ ആറ് മാസത്തിനിടെ നാടുകടത്തി. 2023 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18,486 പ്രവാസികളെ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരില്‍ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി സ്വകാര്യ വാഹനങ്ങളുടെ അനധികൃത ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെയാണ് നാടുകടത്തിയതെന്ന് അറബിക് ദിനപത്രമായ അല്‍റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.