1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2022

സ്വന്തം ലേഖകൻ: റമദാന്‍ മാസത്തില്‍ പ്രവാസികളുടെ ആരോഗ്യ കേന്ദ്രങ്ങള്‍ ശനിയാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏപ്രില്‍ 23, 30 തീയതികളില്‍ രാവിലെ 10 മുതല്‍ 3 വരെ ആയിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. ഷുവൈബ്, സബാന്‍, ജഹ്‌റ, അലി സബാഹ് അല്‍- സേലം കേന്ദ്രങ്ങളില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന ഉണ്ടാകും.

ഈദുല്‍ ഫിത്തര്‍ അവധിക്കു മുമ്പ് താമസ ആവശ്യങ്ങള്‍ക്കായി തീര്‍പ്പു കല്‍പ്പിക്കാത്ത എല്ലാ പ്രവാസികളുടെയും മെഡിക്കല്‍ പരിശോധനകള്‍ ത്വരിതപ്പെടുത്തുന്നതിനാണിത്. മുമ്പ്, വിദേശ തൊഴിലാളികള്‍ക്കായി പ്രവൃത്തി ദിവസങ്ങളില്‍ കഴിയുന്നത്ര സന്ദര്‍ശകരെ ഉള്‍ക്കൊള്ളുന്നതിനായി മന്ത്രാലയം രണ്ട് ഷിഫ്റ്റുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരുന്നു. പ്രഭാത ഷിഫ്റ്റ് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ 5 മണി വരെയും പ്രവര്‍ത്തിക്കും.

അതേസമയം, ഈദ് അല്‍- ഫിത്തറോട് അനുബന്ധിച്ച് രാജ്യത്തെ അവധി ദിനങ്ങള്‍ പുറത്തുവിട്ട് കുവൈത്തിലെ വിദഗ്ധരും ജ്യോതിശാസ്ത്ര കേന്ദ്രങ്ങളും. 30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം റമദാന്‍ അവസാനിക്കുമെന്നും ഈദ് അല്‍- ഫിത്തറിന്റെ ആദ്യ ദിവസം മെയ് 2 ആയിരിക്കുമെന്നും ഇരു വിഭാഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ചു.

രാജ്യത്ത് ഈദ് അവധി ഏപ്രില്‍ 29 വെള്ളിയാഴ്ച ആരംഭിച്ച് 9 ദിവസം നീണ്ടുനില്‍ക്കും. മെയ് 7 ഞായറാഴ്ച പെരുന്നാള്‍ അവസാനിക്കും. ഞായറാഴ്ച മെയ് 1, മെയ് 5 വ്യാഴം എന്നീ രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ കിടക്കുന്നതിനാല്‍ അവ അവധി ദിവസങ്ങളായി കണക്കാക്കും.

അതേസമയം, കുവൈത്തില്‍ ഈ വര്‍ഷം റമദാനില്‍ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈര്‍ഘ്യം ഏകദേശം 15 മണിക്കൂര്‍ ആയിരിക്കും. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് ഓരോ രാജ്യങ്ങളിലും റമദാന്‍ മാസത്തിലെ നോമ്പ് സമയത്തിന്റെ എണ്ണം വ്യത്യാസപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.