സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദങ്ങൾ പെരുന്നാൾ കഴിയുന്നത് വരെ ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും മെഡിക്കൽ ടെസ്റ്റിങ് സെന്ററുകൾ പ്രവർത്തിക്കുക.
ഇഖാമ നടപടികളുടെ ഭാഗമായി വിദേശികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ പ്രമാണിച്ചു ഒമ്പത് ദിവസം തുടർച്ചയായ അവധി പ്രഖ്യാപിക്കപ്പെട്ട ശേഷം തിരക്ക് കൂടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഈദ് അവധി തുടങ്ങുന്നത് വരെ ശനിയാഴ്ചകളിൽ കൂടി പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.
സാധാരണ പ്രവൃത്തി ദിനങ്ങളിൽ കാലത്ത് 8 മുതൽ ഉച്ചയ്ക്ക് വൈകിട്ട് 5 വരെ ആണ് പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം. ശനിയാഴ്ച ഇത് കാലത്ത് 10 മുതൽ വൈകിട്ട് 3 വരെ ആയിരിക്കും. പെരുന്നാൾ അവധിക്കു ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിൽ വൈദ്യ പരിശോധനാസൗകര്യം ഏർപെടുത്തുന്നുണ്ട്.
ഇതോടെ നിലവിലെ സെന്ററുകളിലെ തിരക്ക് ഗണ്യമായി കുറക്കാൻ സാധ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ ശുവൈഖ്, ജഹ്‌റ , സബ്ഹാൻ സബാഹ് സേലം സബർബ് സെന്റർ എന്നിവിടങ്ങളിലാണ് ഇഖാമ നടപടികളുടെ ഭാഗമായുള്ള വൈദ്യ പരിശോധനക്ക് സൗകര്യമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല