![](https://www.nrimalayalee.com/wp-content/uploads/2021/08/Kuwait-Expat-Mocking-Currency-Deportation.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് കറന്‍സിയെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദേശി യുവാവിനെ കുവൈത്തില്‍ നിന്നു നാടുകടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ സ്വകാര്യ അകൗണ്ടില്‍ പങ്കുവെച്ച വീഡിയോ നിമിശ നേരം കൊണ്ട് വൈറലായി. വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആണ് നടപടിക്ക് വഴിവെച്ചത്. കുവൈത്ത് കറന്‍സികള്‍ നിരത്തിവെച്ച് കറന്‍സിയെ പരിഹസിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ ശ്രദ്ധയില്‍പെട്ട അധികൃതര്‍ യുവാവിനെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. നേരത്തെയും സമാനമായ കുറ്റകൃത്യത്തിന് മറ്റൊരു സിറിയന്‍ യുവാവ് കുവൈത്തില്‍ അറസ്റ്റിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല