സ്വന്തം ലേഖകൻ: കുവെെറ്റിൽ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിക്കെതിരെ നടപടി. പ്രവാസിയെ നാടുകടത്താന്‍ ആണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കുവെെറ്റിലെ പ്രാദേശിക പത്രങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മദ്യലഹരിയില്‍ ആയിരുന്നു പ്രവാസി. പൂര്‍ണ നഗ്നനായാണ് ഇദ്ദേഹം ജലീബ് മേഖലയിലൂടെ നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രവാസിയുടെ പേര് മറ്റു വിവരങ്ങൾ ഒന്നു പുറത്തുവിട്ടിട്ടില്ല. ഇയാളെ നാടുകടത്താന്‍ ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ഉത്തരവിടുകയായിരുന്നു. അതേസമയം, മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിച്ച കുവെെറ്റ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പട്രോള്‍ നടത്താൻ ഇറങ്ങിയപ്പോൾ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്ളെ കഴിഞ്ഞ ദിവസം കുവെെറ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹവല്ലി ഏരിയയില്‍ നടത്തിയ പരിശോധനയിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് സോഷ്യൽ മീഡിയയിൽ കൂടി ആണ് ഇക്കാര്യം പുറത്തുവിട്ടത്.
തുടർ നടപടിക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കൂടാതെ രാജ്യത്തെ നിയമങ്ങൾ കർശനമാക്കാൻ ആണ് കുവെെറ്റ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കും, തൊഴിൽ നിയമങ്ങൾ പാലിക്കാതെ രാജ്യത്ത് കഴിയുന്നവർക്കും ശക്തമായ നിയമ നടപടികൾ സ്വീകരിക്കും എന്നാണ് അധികൃതർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല