സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികളില്‍ 25 ശതമാനത്തിലധികവും ഗാര്‍ഹിക തൊഴിലാളികള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അൽ-ഷാൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നാലിലൊന്നും വീട്ടുജോലിക്കാരാണ്. 7,90,000 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്.
ഇതില്‍ 3,64,000 പുരുഷന്മാരും 426,000 സ്ത്രീ തൊഴിലാളികളുമാണ്. ഗാര്‍ഹിക തൊഴിലാളികളിലെ പുരുഷന്മാരില് ഇന്ത്യക്കാരാണ് ഭൂരിപക്ഷം. സ്ത്രീ തൊഴിലാളികളില്‍ ഫിലിപ്പിനോ ജോലിക്കാരാണ് കൂടുതല്‍. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലെ തൊഴിലാളികളാണ് ഗാര്‍ഹിക തൊഴിലാളികളില്‍ 94 ശതമാനവും.
രാജ്യത്തെ പ്രവാസി ജോലിക്കാരുടെ 35.9 ശതമാനവും ഇന്ത്യക്കാരാണ്. 8,80,000 ഇന്ത്യക്കാരാണ് തൊഴിലാളികളായി രാജ്യത്തുള്ളത്. ഈജിപ്ഷ്യൻ തൊഴിലാളികളാണ് രണ്ടാം സ്ഥാനത്താണ്. 4,49,000 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാരാണ് മൂന്നാം സ്ഥാനത്ത്. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല