സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് സ്മാർട്ട് സംവിധാനം സജ്ജമാക്കാൻ കുവൈത്ത് ആലോചിക്കുന്നു.
ഉദ്യോഗാർഥികളുടെ പ്രഫഷനൽ കഴിവുകൾ പരിശോധിച്ച് യോഗ്യരായവർക്കു മാത്രം വീസ അനുവദിക്കുന്ന രീതി ആവിഷ്കരിക്കാനാണ് പദ്ധതിയെന്ന് സുപ്രീം പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.
സ്വകാര്യമേഖലയിൽ വിദേശ റിക്രൂട്മെന്റിന് ഏജൻസി രൂപീകരിക്കാനും ആലോചനയുണ്ട്. ഇതേസമയം സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന പദ്ധതിക്കും ആക്കംകൂട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല