സ്വന്തം ലേഖകൻ: പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി കുവൈത്തില്‍ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) കുവൈത്ത് ഇതര ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രവാസികള്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി ഫോം സമര്‍പ്പിക്കണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജഡ്ജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈദ്യുതി, ജലം, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സും ആവശ്യമാണ്.
സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തൊഴില്‍ കരാറിന്റെ പകര്‍പ്പ്, തൊഴിലില്‍ നിന്നുള്ള വിടുതല്‍ രേഖയുടെ പകര്‍പ്പ് എന്നിവ നല്‍കണമെന്നതും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശ തൊഴിലാളിക്ക് രാജ്യത്തെ സിവില്‍ സര്‍വീസ് നിബന്ധനകള്‍ പ്രകാരം നല്‍കിയ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ സ്റ്റേറ്റ്‌മെന്റും സമര്‍പ്പിക്കണം. ഇതുവരെ നല്‍കിയ ഇന്‍ക്രിമെന്റുകള്‍, തൊഴില്‍ പുരോഗതി, പ്രതിമാസ ബോണസുകള്‍ എന്നിവ ഉള്‍പ്പെടെത്തി തയ്യാറാക്കുന്ന സത്യപ്രസ്താവനയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല