സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത 15,724 വിദേശികൾ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർക്ക് താൽക്കാലിക താമസാനുമതി നൽകുന്നത് 2021 ജനുവരി ഒന്നു മുതൽ നിർത്തിവച്ചതാണ് കൊഴിഞ്ഞുപോക്കിനു കാരണം.
ജനസംഖ്യാ ക്രമീകരണത്തിന്റെയും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. ജൂണിലെ കണക്ക് അനുസരിച്ച് ഈ വിഭാഗത്തിൽ 82,598 പേരാണ് അവശേഷിക്കുന്നത്. മുൻ വർഷം ഇത് 98,598 പേരായിരുന്നു. ഇഖാമ കാലാവധി കഴിയുന്നതോടെ ഇവർക്കും നാടുവിടേണ്ടിവരും.
അതേസമയം, കുവൈത്തില്‍ നിന്ന് പുറത്തു പോവുന്ന പ്രവാസികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ പിന്നെ കുവൈത്ത് വിട്ടു പോവുന്നവരില്‍ കൂടുതലും ഈജിപ്തുകാരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1.53 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്നും തിരികെ പോയത്.
കുവൈത്തിലെ ആകെ ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്. 2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്. 58000 ഈജിപ്തുകാരാണ് കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടത്. ആകെ കുവൈത്തിലെ ഈജിപ്ത്യന്‍ പ്രവാസി ജനസംഖ്യയുടെ ഒമ്പതു ശതമാനവുമാണ് ഈ കാലയളവില്‍ കുറഞ്ഞത്. ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല