1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കി നൽകാത്ത കുവൈത്ത് തീരുമാനത്തിൽ ‌യുഎൻ സാമ്പത്തിക- സാമൂഹിക – സാംസ്കാരികാവകാശ സമിതി ഉൽക്കണ്ഠ രേഖപ്പെടുത്തി. ഒളിച്ചോട്ടത്തിന് പരാതിയുള്ളവർക്കെതിരായ ശിക്ഷാ നടപടികൾ സാമൂഹിക-സാമ്പത്തിക- സാംസ്കാരിക അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ളതാകണമെന്നും സമിതിയുടെ മൂന്നാമത് പീരിയോഡിക്കൽ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

കമ്പനികളിൽ തൊഴിലാളികളുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് തുടർച്ചയായ പരിശോധന വേണമെന്നും നിർദേശിച്ചു. ഗാർഹിക തൊഴിലാളികൾക്കെതിരെ തൊഴിലുടമകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടികൾ വേണം. തൊഴിലാളികൾക്ക് നിയമവ്യവസ്ഥകൾ ‌ലഭിക്കുന്നതിനുള്ള പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണണം.

തൊഴിൽ തട്ടിപ്പ് തടയുന്നതിന് റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനങ്ങളിൽ കർശന നിരീക്ഷണം വേണമെന്നും സമിതി ശുപാർശ ചെയ്തു. തൊഴിലിടങ്ങളിൽ ‌ലിംഗ‌സമത്വം ഉറപ്പാക്കുന്ന പ്രഖ്യാപനത്തിൽ 30 സ്വകാര്യ കമ്പനികൾ ഒപ്പുവച്ചു. സുപ്രീം ‌പ്ലാനിങ് കൗൺസിൽ സെക്രട്ടറിയറ്റ് യുഎൻ ‌ഡവലപ്മെൻൻറ് പ്രോഗ്രാമിന്റെ സഹകരണത്തോടെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിലായിരുന്നു പ്രഖ്യാപനം.

സാമ്പത്തികമായും സാമൂഹികമായും സ്ത്രീ ശാക്തീകരണത്തിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങൾ ‌ലോകം അംഗീകരിക്കുന്നുവെന്ന് ചടങ്ങിൽ ‌അറബ് ‌രാജ്യങ്ങൾക്കായുള്ള ‌യുഎൻ വനിതാ റീജനൽ ഓഫിസ് ‌ഡപ്യൂട്ടി റീജനൽ ഡയറക്ടർ ജന്നകി വാൻ ദെർ ഗ്രാഫ് കുക്‌ലെർ പറഞ്ഞു. വനിതകൾക്കെതിരെ എല്ലാതരം വിവേചനങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് 1995ൽ ‌യുഎൻ അംഗീകരിച്ച നിലപാടിനോട് സഹകരിച്ചുള്ള ‌പ്രവർത്തനമാണ് കുവൈത്തിന്റേതെന്നും കുക്‌ലർ പറഞ്ഞു.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും വനിതകൾക്ക് അംഗീകാരം ‌നൽകുന്നതിൽ മേഖലയിലെ മികച്ച മാതൃകയാണ് കുവൈത്ത്. നേതൃ സ്ഥാനങ്ങളിൽ കുവൈത്ത് വനിതകൾക്ക് സ്ഥാനമുണ്ട്. സാമ്പത്തിക വികസനത്തിനും തൊഴിൽ ‌വിപണിയിൽ ‌വൈദഗ്ധ്യമുള്ളവരെ നൽകുവാനും കുവൈത്തിന് കഴിയുന്നുവെന്നും കുക്‌ലർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.