![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Expats-above-60-Visa-Renewal.png)
സ്വന്തം ലേഖകൻ: കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് മാത്രം. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെ അംഗീകാരവും നിര്‍ബന്ധമാക്കി.
രാജ്യത്ത് 60 വയസും അതില്‍ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അടുത്തിടെയാണ് അനുമതി നല്‍കിയത്.
ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നടപടി. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കമ്പനികളുടെയ രേഖകള്‍ അംഗീകരിക്കില്ല.
അതേസമയം, താമസരേഖ പുതുക്കുന്നതിനായി മാനവശേഷി സമിതിയുടെ ഓണ്‍ലൈന്‍ സംവിധാനം വഴി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സും 250 ദിനാറും സമര്‍പ്പിക്കണം. അപേക്ഷകള്‍ പരിശോധിച്ചു അഗീകാരം ലഭിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ ഓട്ടോമേറ്റഡ് സിസ്റ്റം വഴി താമസരേഖ പുതുക്കുന്നതിനുള്ള അവസരം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാൽ 250 ദീനാർ അധികഫീസും 500 ദീനാർ ഇൻഷുറൻസ് ഫീസും നൽകി ബിരുദമില്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ നൽകിയ അവസരം ഉപയോഗപ്പെടുത്തുന്നത് വളരെ കുറച്ചുപേർ മാത്രം. ഇന്‍ഷുറന്‍സ് തുക 500 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഡോക്യുമെേൻറഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദീനാറും ഓഫിസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കം ആകെ അടക്കേണ്ട തുക 503.5 ദീനാർ ആയിരിക്കും. 250 ദീനാർ അധികനിരക്ക് ഇതിനു പുറമെ നൽകണം. 50ൽ താഴെ ആളുകൾ മാത്രമാണ് ഒരാഴ്ചക്കിടെ പ്രയോജനപ്പെടുത്തിയത്. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുവേണ്ട വലിയ തുക കൂടി മുടക്കി എത്രപേർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് കണ്ടറിയണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവന്നു.
50000ത്തിനു മുകളിൽ ആളുകൾ പ്രായപരിധി നിയന്ത്രണത്തെ തുടർന്ന് വിസ പുതുക്കാനാകാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്. ഇൻഷുറൻസ് വിഭാഗത്തിെൻറ അംഗീകാരമുള്ള കമ്പനികള്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമാണ് തൊഴിൽ പെര്‍മിറ്റ് പുതുക്കാനും സ്വകാര്യ മേഖലയിലേക്ക് മാറ്റാനും പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല