1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ തൊഴില്‍ നിരോധനം അടുത്തിടെ പിന്‍വലിച്ചതിന് ശേഷം 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഇഖാമകള്‍ സ്വയമേ കൈമാറ്റം ചെയ്യാന്‍ കുവൈത്തിലെ ലേബര്‍ അധികാരികള്‍ അനുവദിക്കുമെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

തൊഴില്‍ ദാതാവ് അനുമതി നല്‍കുകയും അപേക്ഷകന്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് രേഖ ഹാജരാക്കുകയും ചെയ്യുമെന്ന വ്യവസ്ഥയില്‍ സര്‍വകലാശാല ബിരുദം ഇല്ലാത്ത ഈ വിഭാഗത്തിലുള്ള പ്രവാസികളുടെ ഇഖാമ ട്രാന്‍സ്ഫര്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) വെബ്‌സൈറ്റ് വഴി അനുവദിക്കുമെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വിഭാഗത്തിനുള്ള പെര്‍മിറ്റുകളുടെ ഓണ്‍ലൈന്‍ പുതുക്കല്‍ അതോറിറ്റി കാലതാമസമില്ലാതെ നടത്തുന്നു.

തൊഴില്‍ നിരോധനം അവസാനിപ്പിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച്, കഴിഞ്ഞയാഴ്ച കുവൈത്തില്‍ 60 വയസും അതിനുമുകളിലും പ്രായമുള്ള യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ പുതുക്കുന്നതിന് അപേക്ഷിക്കാന്‍ അനുവദിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളായി ഓരോ വ്യക്തിക്കും 250 കെഡി വാര്‍ഷിക ഫീസ് നല്‍കാനും സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് നേടാനും പുതിയ സംവിധാനം പ്രവാസികളെ നിര്‍ബന്ധിക്കുന്നു.

ഇതിലൂടെ കുവൈത്ത് പൗരന്മാരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും യാത്രാ രേഖകള്‍ കൈവശം വച്ചിരിക്കുന്ന പലസ്തീനിയന്മാര്‍ക്കും ഇളവ് ലഭിക്കും. കഴിഞ്ഞ ഒക്ടോബറില്‍ കുവൈത്ത് നിയമോപദേശ, നിയമനിര്‍മ്മാണ വകുപ്പ് നിരോധനത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് പറഞ്ഞ് അസാധുവാക്കിയിരുന്നു. അനുമതിയില്ലാതെ പിഎഎം ഡയറക്ടര്‍ ജനറലാണ് നിരോധനം പുറപ്പെടുവിച്ചതെന്ന് കാബിനറ്റ് ലിങ്ക്ഡ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന നിരോധനം കുവൈത്തില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ആയിരക്കണക്കിന് പ്രാവസികളെയും അവരുടെ കുടുംബങ്ങളെയും ഇത് ബാധിച്ചെന്ന് വാദിച്ച അവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധനത്തിന് കാരണമായി.

നിരോധനം നടപ്പാക്കിയതിന്റെ ആദ്യ ആറുമാസത്തിനുള്ളില്‍ കുവൈത്തിലെ തൊഴില്‍ വിപണിയില്‍ നിന്ന് 4,013 പ്രവാസികള്‍ പുറത്തായതായി അല്‍ ഖബാസ് പത്രം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ നിയന്ത്രണം നിരവധി തൊഴിലുടമകളെ ദോഷകരമായി ബാധിക്കുകയും കുവൈത്തിലെ തൊഴില്‍ വിപണിയെ അസ്ഥിരപ്പെടുത്തുകയും പരിചയസമ്പന്നരായ തൊഴിലാളികളെ കൊള്ളയിടക്കുകയും ചെയ്‌തെന്ന് വിമര്‍ശകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.