സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തുന്ന വിദേശികളുടെ ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് ഈടാക്കുക. ഗതാഗത നിയമലംഘനത്തിനു നാടുകടത്തിയ ഏതാനും പേരുടെ പിഴയും വിമാന ടിക്കറ്റ് തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയതായും മന്ത്രാലയം സൂചിപ്പിച്ചു.
അതിനിടെ അനധികൃത താമസക്കാര്‍ക്കുള്ള പിഴ-മാപ്പ് പദ്ധതി കുവൈത്ത് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്.
ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല