1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: നിയമ വിരുദ്ധമായി രീതിയിൽ രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ തരത്തുള്ള പദ്ധതികൾ ആണ് കുവെെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മുക്കുമൂലയും അധികൃതർ അരിച്ചു പെരുക്കുകയാണ്. നിയമവിരുദ്ധ മാർഗത്തിലൂടെ രാജ്യത്ത് ഉണ്ടായിരുന്ന 66,854 ഡ്രൈവിങ് ലൈസൻസുകൾ ആണ് റദ്ദാക്കിയത്. 12 മാസത്തിനിടെ ആണ് ഇത്രയും ലെെസൻസുകൾ തങ്ങൾ പിൻവലിച്ചതെന്ന് ട്രാഫിക് ഡിപാർട്ട്മെന്റ് അറിയിച്ചു.

വീസ റദ്ദാക്കി രാജ്യം വിട്ടവരുടെ ലൈസൻസും റദ്ദാക്കിയവരിലുണ്ട്. പ്രത്യേക സമിതി പഠന വിധേയമാക്കിയാണ് നിയമവിരുദ്ധമായ ലൈസൻസുകൾ കണ്ടെത്തിയത്. രണ്ട് വർഷം കുവെെറ്റിൽ ജോലി ചെയ്ത് കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള വിദേശികൾക്ക് മാത്രമേ കുവെെറ്റിൽ വീസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റു പല നിയമ വിരുദ്ധമായ രീതിയിലൂടെ നിരവധി പ്രവാസികൾ ആണ് കുവെെറ്റ് ലെെസൻസ് കണ്ടെത്തിയത്. ഇതെല്ലാം പരിശോധനയിൽ കണ്ടെത്തി അധികൃതർ റദ്ദാക്കി.

രാജ്യത്ത് വാഹനം ഓടിക്കന്നതിന് വേണ്ടി ലെെസൻസ് എടുക്കുന്നതിന്റെ നിയമങ്ങൾ എല്ലാം കുവെെറ്റ് കർശനമാക്കിയിട്ടുണ്ട്. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതും എല്ലാം ഇപ്പോൾ ഡിജിറ്റലാണ്. കൃത്യമായ രേഖകൾ നൽകിയാൽ മാത്രമേ ഇനി ലെെസൻസ് ലഭിക്കുകയുള്ളു. ലെെസൻസ് കാലാവധി ഒരു വർഷമാക്കി ചുരുക്കിയിട്ടുണ്ട്. മൈ ഐഡന്റിറ്റി ആപ് വഴി മാത്രമേ ഇനി ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ ലഭിക്കുകയുള്ളു.

2020ലെ കണക്കുകൾ അനുസരിച്ച് കുവെെറ്റിൽ അര ലക്ഷം ആളുകളെ ലെെസൻസ് ആണ് റദ്ദാക്കിയത്. പിന്നീട് 2021ൽ, 88,925 ഉം 2022 ൽ ഒരു ലക്ഷവും പ്രവാസികളുടെ ലെെസൻസ് റദ്ദാക്കി. പ്രവാസികളുടെ ലെെസൻസ് ആണ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നാല് വർഷത്തിനിടയില്‍ മൂന്ന് ലക്ഷം ഡ്രൈവിങ് ലൈസൻസുകളാണ് കുവെെറ്റിൽ നിയമം ലംഘിച്ചതിന്റെ പേരിൽ റദ്ദാക്കിയത്.

റസിഡൻസി റദ്ദായ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. ഇവർ പുതിയ വീസയിൽ വരുകയാണെങ്കിൽ വീണ്ടും മറ്റൊരു ലെെസൻസ് എടുക്കേണ്ടി വരും. കുവെെറ്റിൽ വിദേശികൾ ഡ്രൈവിങ് ലൈസന്‍സുകള്‍ എടുക്കാറുണ്ട്. രാജ്യത്ത് എട്ടു ലക്ഷത്തോളം പ്രവാസികളുടെ പേരിൽ ആണ് ലെെസൻസ് ഉള്ളത്. വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.