സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ആദ്യമായി പ്രവേശിക്കുന്ന ജിസിസി പൗരന്മാരും പ്രവാസികളും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ചെക് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകേണ്ടത് നിര്‍ബന്ധമാണെന്ന് കുവൈത്ത് തുറമുഖ അതോറിറ്റി. എന്നാല്‍ വിമാനത്താവളത്തില്‍ ജനബാഹുല്യം ഉണ്ടാവുകയോ ഓരേസമയം കൂടുതല്‍ വിമാനങ്ങള്‍ വരുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബയോമെട്രിക് വിരലടയാളം സ്വീകരിക്കാതെ തന്നെ പോകാന്‍ അനുവദിക്കാറുണ്ടെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിദേശത്ത് നിന്ന് വരുന്ന കുവൈത്തികള്‍ക്ക് ഈ നടപടിക്രമം നിര്‍ബന്ധമില്ല. യാത്രക്കാര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിരലടയാളം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കില്‍, കാത്തിരിക്കാന്‍ അവരോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. തിരക്ക് സമയത്ത് ഇളവ് നല്‍കാറുണ്ടെങ്കിലും എല്ലാ പ്രവാസികളെയും ഗള്‍ഫ് പൗരന്മാരെയും ബയോമെട്രിക് വിരലടയാളത്തിന് വിധേയരാക്കുന്ന വിമാനങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ തുറമുഖങ്ങളിലും വിരലടയാള ഉപകരണങ്ങള്‍ ഉണ്ടെന്നും ഏകദേശം ഒരു മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും കുവൈത്ത് തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് കുവൈത്തികള്‍ക്ക് തടസമില്ലെന്നും യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും എന്നാല്‍ മടങ്ങിവരുമ്പോള്‍ ബയോമെട്രിക് വിരലടയാളം സ്വീകരിക്കാരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല