സ്വന്തം ലേഖകൻ: വിദേശികൾക്കുള്ള ആരോഗ്യപരിശോധന ജഹറ ഹെൽത്ത് സെന്ററിൽനിന്ന് ജഹറ ആശുപത്രി–2ലേക്കു മാറ്റി. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനാണ് മാറ്റം. ദിവസേന 600 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. രാവിലെ 8 മുതൽ ഒന്നുവരെയും വൈകിട്ട് 2 മുതൽ 6 വരെയുമാണ് പ്രവൃത്തി സമയം.
അതിനിടെ കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. നിലവില്‍ അനധികൃതമായി പ്രവാസികള്‍ കൈവശം വച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പരിശോധനാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ട്രാഫിക് വിഭാഗം നേരത്തെ തീരുമാനം എടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് നിലവില്‍ പ്രവാസികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ പുനരാരംഭിച്ചത്. രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവ അനധികൃതമായാണ് പ്രവാസികള്‍ കൈവശം വയ്ക്കുന്നത് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല