സ്വന്തം ലേഖകൻ: 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇളവു വരുത്തി.
പ്രായപരിധി മൂലം സർക്കാർ സേവനം അവസാനിച്ചാൽ ഇവരെ സ്വകാര്യ മേഖലയിൽ തുടരാൻ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. കുവൈത്തിലുള്ള കുടുംബത്തോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നവരെയും നിലനിർത്തും.
സർക്കാർ, സ്വകാര്യ മേഖലകളിലുള്ള 60 കഴിഞ്ഞവരുടെ സേവനം തുടർന്നും ആവശ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പ് റിപ്പോർട്ട് നൽകിയാലും താൽക്കാലികമായി പുതുക്കി നൽകും. 8000ത്തോളം വിദേശികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ, ഗാർഹിക മേഖലാ ജീവനക്കാരെ സ്വകാര്യമേഖലയിലേക്കു മാറ്റാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല