സ്വന്തം ലേഖകൻ: ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക് വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ബില്ല് കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം മുന്നറിപ്പ് നൽകിയത്.
ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിലുകളുമായി മന്ത്രാലയത്തിന് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
അതേസമയം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ നിവാസികളും മൂന്നു മാസത്തിനുള്ളില്‍ വിരലടയാളം നല്‍കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് എല്ലായിടത്തും വിരലടയാളം സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. വിരലടയാളം നല്‍കാത്തവര്‍ക്ക് 2024 ജൂണ്‍ മുതല്‍ സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
വരുന്ന മാര്‍ച്ച് ഒന്നു മുതലാണ് വിരലടയാളം നല്‍കേണ്ടത്. മെയ് 31 വരെയാണ് ഇതുനുള്ള സമയം. ഈ കാലാവധിക്കുള്ളില്‍ വിരലടയാളം നല്‍കിയില്ലെങ്കില്‍ ആ വിഭാഗത്തില്‍ വരുന്നവരുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. വിദേശികള്‍ക്കുള്ള താമസരേഖ പുതുക്കല്‍, റീ എന്‍ട്രി പോലുള്ള സേവനങ്ങളും തടയപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല