1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2024

സ്വന്തം ലേഖകൻ: ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ്.

പരിഷ്കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ തന്നെ 1165 അപേക്ഷകൾ അധികൃതർ തള്ളി. ഇതിൽ ഏറെയും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ, രാജ്യങ്ങളിലെ കുവൈത്ത് എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.

ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ബിരുദത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്കു മാത്രം ഫാമിലി വീസ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. ഇതേസമയം ഫാമിലി വിസിറ്റ് വീസ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.