1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ കുടുംബ വീസ, വാണിജ്യ മേഖലയിലും സർക്കാർ മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സന്ദർശക വീസ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. www.moi.gov.kw എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വ്യവസ്ഥകൾക്ക് വിധേയമായാകും വീസ അനുവദിക്കുകയെന്ന് താമസാനുമതികാര്യ വിഭാഗം അറിയിച്ചു.

ഭാര്യയ്ക്കും 16ന് താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് കുടുംബ വീസ അനുവദിക്കുക. അപേക്ഷകന്റെ മാസശമ്പളം 500 ദിനാർ ആയിരിക്കണം. വാണിജ്യ മേഖലയിലെ സന്ദർശന വീസ വാണിജ്യ പ്രവർത്തനത്തിന് മാത്രമാണെന്നും അംഗീകൃത നിബന്ധനകൾ അനുസരിച്ചുള്ളതാണെന്നും ഉറപ്പ് വരുത്തണം. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവരുടെ ആവശ്യത്തിനായി സന്ദർശക വീസ അനുവദിക്കും.

കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സീൻ (ഫൈസർ, ആസ്ട്രസെനക-ഓക്സ്ഫഡ്, മൊഡേണ എന്നിവയുടെ 2 ഡോസ് അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ 1 ഡോസ് ) സ്വീകരിച്ചവർക്ക് മാത്രമേ വീസ അനുവദിക്കുകയുള്ളൂ. അത് തെളിയിക്കുന്നതിന് ക്യു‌ആർ കോഡ് സഹിതമുള്ള വാക്സീൻ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.