![](https://www.nrimalayalee.com/wp-content/uploads/2020/09/Kuwait-Updated-Travel-Ban-List-Covid-19.jpg)
സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുടുംബ വിസ അനുവദിക്കുന്നതിനു 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കുന്നു. കുടുംബ സന്ദര്‍ശന വിസ ഉള്‍പ്പെടെ വാണിജ്യ സന്ദര്‍ശന വിസകള്‍ക്കും കടുത്ത മാനദണ്ഡങ്ങള്‍. ഭാര്യ കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള വിസക്കും 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കുടുംബ സന്ദര്‍ശന വിസ കൂടാതെ ടൂറിസ്റ്റ് വിസകള്‍
അനുവദിക്കുന്നതിന് മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വിസകള്‍, കൂടാതെ മെഡിക്കല്‍, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികള്‍ ഒഴികെ രക്ഷിതാക്കള്‍ക്കുള്ള വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിന് 500 ദിനാര്‍ ശമ്പളവും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കൂടാതെ ഭാര്യയെയും 16 വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും 500 ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല