![](https://www.nrimalayalee.com/wp-content/uploads/2020/07/UAE-expat-residence-visa-changes.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസകള്‍ ഉടന്‍ പുനരാരഭിക്കും. ഇതു സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം കുവൈത്തിലെ കോവിഡ് സുപ്രീം ഉന്നത സമിതിയുമായി ചര്‍ച്ചകള്‍ തുടരുന്നതായും, ഇതുമായി ബന്ധപ്പെട്ട തീരുമാനം ആഭ്യന്തരമന്ത്രാലയം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കുവൈത്ത് അംഗീകരിച്ച വാക്സിന് എടുത്തവര്‍ ആയിരിക്കണം, ആണെങ്കില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ സിവില്‍ വ്യോമയാനം, ആരോഗ്യ മന്ത്രാലയം എന്നിവര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായും അന്തിമ തീരുമാനമനുസരിച്ച് സന്ദര്‍ശക വിസകള്‍ എത്രയും വേഗം നല്കി തുടങ്ങുമെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സന്ദര്‍ശന വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മലയാളികള്‍ അടക്കം വിദേശികള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല