സ്വന്തം ലേഖകന്‍: കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇനിമുതല്‍ ഡിപ്ലോമ. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതായി ‘അല്‍ അന്‍ ബാ’ ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമേ നിലവില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് പദവി മാറുന്നതിനു തൊഴിലാളി രാജ്യത്തു നിന്നും പുറത്തു പോയാല്‍ മാത്രമേ അനുമതി ലഭിക്കൂ.
രാജ്യത്തെ തൊഴില്‍ വിപണി കാര്യക്ഷമായി പ്രയോജനപ്പെടുത്തുന്നതിനും വിദേശികളുടെ എണ്ണം കുറച്ചു കൊണ്ട് വരുന്നതിന്റെയും ഭാഗമായാണു ഈ തീരുമാനം എന്നാണു സൂചന. ഇതോടെ കൂടുതല്‍ കുവത്തികള്‍ക്ക് തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല