1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2022

സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രാ ദുരിതം തുടരുന്നു. ഞായറാഴ്ച രാവിലെ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട യാത്രക്കാര്‍ ഒരു ദിവസം വൈകി ഇന്ന് പുറപ്പെട്ടു . കണ്ണൂർ വിമാനം റദ്ദാക്കിയത് കോഴിക്കോടുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി. ഇന്നലെ രാവിലെ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 894 വിമാനമാണ് റദ്ദാക്കിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ദുബായില്‍ കുടുങ്ങുകയും കുവൈത്തിൽ എത്താൻ കഴിയാതിരുന്നതുമാണ് യാത്രക്ക് തടസ്സമായതെന്നാണ് വിവരം. ഇതോടെ കുട്ടികളും മുതിര്‍ന്നവരും അസുഖ ബാധിതരും അടങ്ങുന്ന നൂറിലേറെ യാത്രക്കാര്‍ ഒരു ദിവസത്തിലേറെയാണ് കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

രാവിലെ 9.30ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയായതിന് പിറകെ സാങ്കേതിക തകരാർ മൂലം വൈകീട്ട് ആറിനേ പുറപ്പെടൂ എന്ന അറിയിപ്പാണ് ആദ്യം എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് രാത്രിയില്‍ പുറപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒടുക്കം വിമാനം റദ്ദാക്കുകയുമായിരുന്നു. എന്നാല്‍ അടിയന്തിരമായി നാട്ടിലേക്ക് എത്തേണ്ട യാത്രക്കാർ ടിക്കറ്റ് റദ്ദാക്കി തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.

ബാക്കിയുള്ള യാത്രക്കാര്‍ എയർ ഇന്ത്യയുടെ ഉച്ചക്ക് പുറപ്പെട്ട കോഴിക്കോട് വിമാനത്തിലും നാട്ടിലേക്ക് തിരിച്ചു .അതിനിടെ കണ്ണൂർ വിമാനം റദ്ദാക്കിയത് കോഴിക്കോട് യാത്രക്കാരെയും വട്ടംകറക്കി. തിങ്കളാഴ്ച രാവിലെ 11.30 എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റെടുത്തവരിൽ ഭൂരിപക്ഷത്തിനും രാവിലെ പോകാനായില്ല. ഇവരെ തിങ്കളാഴ്ച വൈകീട്ട് ദുബായ്-കോഴിക്കോട് എയർ ഇന്ത്യ വിമാനം കുവൈത്തിലെത്തിച്ച് അതിൽ കയറ്റുവിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.