സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ നിക്ഷേപകർക്ക് ദീര്‍ഘകാല വീസ അനുവദിക്കുന്നു. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദീര്‍ഘകാല വീസ പദ്ധതിക്ക് തുടക്കമിടുന്നത്. സ്വകാര്യ വിദേശ നിക്ഷേപകര്‍ക്കാണ് 5 വർഷത്തെ റെസിഡൻസി പെര്‍മിറ്റ് നല്‍കുവാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്.
ആദ്യ ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തെ താമസാനുമതി ആയിരിക്കും അനുവദിക്കുക. രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. അതോടൊപ്പം ഇത്തരം നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാതെ വാണിജ്യ സന്ദർശന വീസയില്‍ സാങ്കേതിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുവാനും അനുവദിക്കും.
ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
അതിനിടെ വീസ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും സുരക്ഷാ അനുമതി നേടിയതിന് ശേഷം തൊഴിലാളികളെ കൊണ്ട് വരുവാന്‍ നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കാന്‍ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല