1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2022

സ്വന്തം ലേഖകൻ: പ്രവാസികളായ അധ്യാപകരുടെ ഇഖാമ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഒരുങ്ങി കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ ഒരു വര്‍ഷത്തെ താമസാനുമതിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ‘ഇഖാമ കാലാവധി നീട്ടാനുള്ള അനുമതി നല്‍കാന്‍ മന്ത്രാലയം തയ്യാറാണ്. എന്നാല്‍, ആരോഗ്യ മന്ത്രാലയം അധ്യാപക ആരോഗ്യ ഇന്‍ഷുറന്‍സ് ഏകോപിപ്പിക്കണം’, അല്‍ റായ് ദിനപത്രത്തോട് വിദ്യഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി രാജാ ബൗര്‍കി പറഞ്ഞു.

അധ്യാപകരുടെ വേനലധി തടസപെടാതിരിക്കാന്‍ അടുത്ത അധ്യയന വര്‍ഷത്തോടെ ഇഖാമ കാലാവധി നീട്ടുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വീകേന്ദ്രീകരണ ഘട്ടത്തില്‍, അധ്യാപകരുടെ ഇഖാമകള്‍ പുതുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അധികാരം നല്‍കുമെന്നും മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിലും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്നവരുടെ താമസാനുമതി പുതുക്കുന്നതിന് മാത്രമേ മന്ത്രാലയത്തിന്റെ അഡിമിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് ഉത്തരവാദിത്തമുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അധ്യാപകര്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും അപ്പോയ്ന്‍മെന്റുകള്‍ നടത്താനും അവരുടെ വിവരങ്ങള്‍ നല്‍കാനും സാധിക്കും. ഇഖാമ നീട്ടുന്നത് എത്ര പ്രവാസികളായ അധ്യാപകരെ ബാധിക്കുമെന്ന് വ്യക്തമല്ല. കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.