സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി പാടുപേടേണ്ടിവരും; കടുത്ത വ്യവസ്ഥകളുമായി കുവൈത്ത് ഗതാഗതമന്ത്രാലയം. രാജ്യത്ത് വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതമന്ത്രാലയം. ലൈസന്‍സിനായുള്ള വ്യവ്സ്ഥകള്‍ കര്‍ശമാക്കിയത്.
വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവണ് നിര്‍ബന്ധമാക്കിയത്. രാജ്യത്ത് നിലവിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കാനും അധികൃതര്‍ തീരുമാനിച്ചു.
അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല