1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2022

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കുന്നത് പരിമിതപ്പെടുത്താന്‍ ആലോചന. അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പാര്‍ലമെന്റില്‍ കരട് നിയമം ചര്‍ച്ച ചെയ്തു.

വിദേശികളുടെ താമസവും സ്വദേശിവത്കരണവും സംബന്ധിച്ച കുവൈത്തിന്റെ നിയമങ്ങളിലെ നിരവധി ഭേദഗതികളുടെ ഭാഗമാണ് നിയന്ത്രണം. സര്‍ക്കാരുമായി രണ്ട് ഡ്രാഫ്റ്റുകളിലും സമവായമുണ്ടെന്ന് പാര്‍ലമെന്റിന്റെ ഇന്റീരിയര്‍ ആന്റ് ഡിഫന്‍സ് കമ്മിറ്റി അറിയിച്ചതിന് ശേഷം നിയമസഭയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഖബാസ് കൂട്ടിച്ചേര്‍ത്തു.

നിര്‍ദ്ദിഷ്ഠ ഭേദഗതികള്‍ അനുസരിച്ച്, കുവൈത്തിലെ സ്വത്തുക്കളുടെ വിദേശ ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും പരമാവധി 15 വര്‍ഷത്തെ താമസവകാശം നല്‍കും. കുവൈത്തിലെ താത്കാലികമായി മൂന്ന് മാസം താമസിക്കാനുള്ള അനുമതി വിദേശികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പുതുക്കാവുന്നതായി കരട് ബില്ലില്‍ പറയുന്നു.

കുവൈത്ത് പൗരന്റെ ഭാര്യയ്‌ക്കോ വിധവയ്‌ക്കോ വിവാഹം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈത്ത് പൗരത്വം ലഭിക്കും. എന്നാല്‍, ഈക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രാജ്യത്തെ 4.6 മില്യണ്‍ ജനസംഖ്യയില്‍ 3.5 മില്യണും വിദേശികളാണ്.

അടുത്ത മാസങ്ങളായി കോവിഡ് മഹാമാരിയ്ക്കിടയില്‍ വിദേശികളുടെ തൊഴില്‍ പരിമിതപ്പെടുത്താനുള്ള ശബ്ദം ഉയര്‍ന്നു. അനധികൃത വിദേശികള്‍ക്ക് അവരുടെ പദവിയില്‍ മാറ്റം വരുത്തുന്നതിന് ആവര്‍ത്തിച്ചുള്ള ഗ്രേസ് പിരീഡ് നല്‍കിയതിന് ശേഷം കുവൈത്ത് അടുത്തിടെ റെയ്ഡുകള്‍ ശക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ല്‍ വിവിധ കേസുകളില്‍പെട്ട് 18,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.