![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Kuwaitization-Work-Permit-Cancellation-Expat-Jobs.jpg)
സ്വന്തം ലേഖകൻ: അടച്ചിട്ട ഇടങ്ങളിൽ കൂട്ടംചേരുന്നതു നിരോധിച്ച് കുവൈത്ത്. അടുത്ത ഞായർ മുതൽ ഫെബ്രുവരി 28വരെയകും നിരോധനം. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുവൈത്തിലേക്ക് വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ കാലപരിധിയിൽ പിസിആർ പരിശോധന നടത്തണമെന്നും സർക്കാർ വ്യക്തമാക്കി. ഇന്നലെ 982 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുൻകൂർ ബുക്കിങ് ഇല്ലാതെ കോവിഡ് പ്രതിരോധത്തിനുള്ള ബുസ്റ്റർ ഡോസ് 50ന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം ആക്കി. മിഷ്റഫ്, ഷെയ്ഖ് ജാബർ ബ്രിജ്, ജലീബ് ഷുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ബൂസ്റ്റർ ഡോസ് കുത്തിവയ്ക്കുന്നതിന് സംവിധാനമുള്ളത്.
50ൽ താഴെ പ്രായമുള്ളർക്ക് രാജ്യത്തെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. കഴിഞ്ഞാഴ്ച മാത്രം 115024 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. അതോടെ മൂന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 461693 ആയി.
ഐസലേഷൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് എല്ലാ ഗവർണറേറ്റിലും കോവിഡ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. പരിശോധനയെ തുടർന്ന് പോസിറ്റീവ് ആകുന്നവർ ലഭിക്കുന്ന എസ്എംഎസ് സന്ദേശമനുസരിച്ച് ബന്ധപ്പെട്ട കേന്ദ്രത്തിൽ ചെല്ലണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല