സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 55ന് മീതെ പ്രായമുള്ള വിദേശികൾ ബിരുദ സർട്ടിഫിക്കറ്റ് അക്രഡിറ്റേഷനായി മാൻപവർ അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ സർട്ടിഫിക്കറ്റുകളാണ് അക്രഡിറ്റേഷന് പരിഗണിക്കുക.
ഇതിനായി അതോറിറ്റിയുടെ ബന്ധപ്പെട്ട വകുപ്പിൽ അപേക്ഷ നേരിട്ട് സമർപ്പിക്കണം. 55ന് താഴെ പ്രായമുള്ളവർ അതോറിറ്റിയുടെ Ashal ഇലക്ട്രോണിക് സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 60 വയസ് തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് കുവൈത്ത് നിർത്തലാക്കി.
നിബന്ധനകൾക്ക് വിധേയമായി അവ പുതുക്കി നൽകാമെന്ന ആലോചനയുമുണ്ട്. ഭാവിയിൽ കാര്യങ്ങൾ എളുപ്പമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് 55 കഴിഞ്ഞവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല