കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. ഇനി മുതല്‍ പരിശോധന നടത്തുക ഗാംക എന്ന ഏജന്‍സി ആയിരിക്കും. കമ്പനി നടത്തിവന്നിരുന്ന പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി. ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുവൈത്തിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് ഖദാമത്ത് ആരോഗ്യക്ഷമതാ പരിശോധനയെന്ന പേരില്‍ അമിത ഫീസ് ഈടാക്കിയത്. നാലായിരം രൂപയ്ക്ക് പകരം 24,000 രൂപയായിരുന്ന ഫീസ് ഈടാക്കിയിരുന്നത്.
കുവൈത്തിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് ഖദാമത്ത് ആരോഗ്യക്ഷമതാ പരിശോധനയെന്ന പേരില്‍ അമിത ഫീസ് ഈടാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി വകുപ്പും പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പ് ഇന്ന് മഹാരാഷ്ട്രയിലെ ഖദാമത്ത് ഏജന്‍സിയില്‍ പരിശോധന നടത്താനിരിക്കെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കമ്പനി പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല