സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. സ്വദേശിവല്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം.
സബാഹ്, ഫര്‍വാനിയ, ജഹ്റ സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കല്‍ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാര്‍ ചെലവ് വരും.
എക്സ്റെ, ലബോറട്ടറി, ഫാര്‍മസി ടെക്നീഷ്യന്മാരുടെ സേവന കാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്. സബാഹ് ഹെല്‍ത്ത് സോണില്‍ ഈ മാസം 5 മുതല്‍ 9 മാസത്തേക്കും ഫര്‍വാനിയയിലും ജഹ്റയിലും ഫെബ്രുവരി 5ന് കാലാവധി അവസാനിക്കുന്ന ഏതാനും പേര്‍ക്ക് 5 മാസത്തേക്കും കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല