![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Home-Minister-Indian-Ambassador-.jpg)
സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾ, വാക്സിനേഷൻ പ്രശ്നങ്ങൾ എന്നിവ ചർച്ചയായി. കുവൈത്തിലെ നിയമങ്ങൾ, ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെടുത്തി.
കുവൈത്തിലെ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സൂക്ഷ്മതയെ ആഭ്യന്തരമന്ത്രി പ്രശംസിച്ചതായി സ്ഥാനപതി പറഞ്ഞു. നീറ്റ് പരീക്ഷയിൽ എൻആർഐ വിഭാഗത്തിന് സംവരണം ഇല്ലാത്തതും കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി റജിസ്ട്രേഷന് പുതുതായി ഏർപ്പെടുത്തിയ നിബന്ധനകളും ഓപ്പൺ ഹൗസിൽ ചർച്ചയ്ക്കെത്തി.
ഉഭയകക്ഷി സൗഹൃദം മെച്ചപ്പെടുത്തൽ, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തൽ, കോവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടം, കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവയും ചർച്ചയിൽ ഉയർന്നു വന്നു. ഇന്ത്യൻ സമൂഹത്തിനു നൽകുന്ന സ്‌നേഹത്തിനും സംരക്ഷണത്തിനും അംബാസഡർ കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല